പ്രായം എത്രയായാലും ശബ്ദത്തിനെന്ത് മാധുര്യം- മനം കവർന്നൊരു പാട്ടുകാരൻ- വീഡിയോ
May 9, 2020

അനുഗ്രഹിക്കപ്പെട്ട കലാകാരൻമാർ എന്ന് ചിലരെ നാം വിശേഷിപ്പിക്കാറില്ലേ? അവർ പരിമിതികളിൽ നിന്നും വലിയ ലോകങ്ങൾ സൃഷ്ടിക്കുന്നവരാണ്. പ്രായമോ, വേദികളോ, ഒന്നും അതിനു തടസ്സമാകാറില്ല.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത് ഒരു അപ്പൂപ്പനാണ്. പ്രായമായെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തിനെ അതൊട്ടും ബാധിച്ചിട്ടില്ല. ‘തലക്കുമീതെ ശൂന്യാകാശം..’ എന്ന ഗാനമാണ് അദ്ദേഹം പാടുന്നത്. വളരെ തെളിമയുള്ള ശബ്ദത്തിൽ അതിമനോഹരമായാണ് പാടുന്നു.
Read More: കാതിൽ തേൻമഴയായി നിറഞ്ഞ് അഹാന- മനോഹര ഗാനവുമായി നടി
നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. പ്രായം തളർത്താത്ത കലാകാരന് പിന്തുണയറിയിച്ച് ഒട്ടേറെ ആളുകൾ രംഗത്തെത്തിയിട്ടുമുണ്ട്.
Story highlights- old man singing Malayalam song