സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി

May 31, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂർ സ്വദേശിനി സുലേഖയാണ് മരിച്ചത്. 56 വയസായിരുന്നു.കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 20ന് ബഹ്‌റൈനിൽ നിന്നുമെത്തി ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഹൃദ്രോഗിയായ ഇവർക്ക് ഉയർന്ന രക്ത സമ്മർദ്ദവുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.

STORY HIGHLIGHTS-ONE MORE COVID DEATH IN KERALA