കൊറോണ വൈറസും മനുഷ്യരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍…; വ്യത്യസ്ത നൃത്താവിഷ്കാരവുമായി പാരിസ് ലക്ഷ്മി
മാസങ്ങളായി കൊവിഡ് 19 എന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായിത്തന്നെ പുരോഗമിക്കുന്നു ഇന്ത്യയിലും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് പാരിസ് ലക്ഷ്മി ഒരുക്കിയ നൃത്താവിഷ്കാരം ശ്രദ്ധ നേടുന്നു. കൊറോണ വൈറസും മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് ഈ നൃത്തത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
‘ഓടിപ്പോയിഡ് കൊറോണാവേ…’ എന്നു പേരിട്ടിരിക്കുന്ന നൃത്താവിഷ്കാരം ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് നര്‍ത്തകിയും നടിയുമായ പാരിസ് ലക്ഷ്മിയുടെ പ്രകടനത്തിന് ലഭിയ്ക്കുന്നതും.
വീടിന്റെ പടികടന്നെത്തുന്ന വൈറസിനെ ശക്തമായ പ്രതിരോധപ്രവര്‍ത്തനത്തിലൂടെ പുറത്താക്കുകയാണ് താരം. അതിമനോഹരമായാണ് വൈറസിനെതിരെയുള്ള ഈ പോരാട്ടത്തെ പാരിസ് ലക്ഷ്മി നൃത്തത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
ഈ സമയവും കടന്നുപോകുമെന്നും അതിജീവനത്തിന്റെ പുലരികള്‍ നമുക്കായി കാത്തിരിപ്പുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്നു ഈ നൃത്താവിഷ്കാരം. വേറിട്ട മൂന്ന് കഥാപാത്രങ്ങളായെത്തി കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് പാരിസ് ലക്ഷ്മി ഈ നൃത്താവിഷ്കാരത്തിലൂടെ…
Story highlights: Paris Laxmi dance video Covid 19 fight