ലോക്ക് ഡൗണിൽ കുടുംബജീവിതം ഇങ്ങനെയാണ്- വീഡിയോ കോളിലൂടെ ഒരു ഫോട്ടോഷൂട്ട് പരീക്ഷണം
ലോകമെമ്പാടുമുള്ള ജനങ്ങൾ ലോക്ക് ഡൗൺ മൂലം വീടുകളിൽ തന്നെ കഴിയുകയാണ്. പലരും മാസങ്ങളായി തന്നെ വർക്ക് ഫ്രം ഹോം സൗകര്യത്തോടെ ജോലി തുടരുകയും മറ്റുചിലർ ജോലി തന്നെ നഷ്ടപ്പെട്ട അവസ്ഥയിലുമൊക്കെയാണ്. എങ്കിലും വീട്ടുകാർക്കൊപ്പം ഈ പ്രതിസന്ധി ഘട്ടത്തിൽ കഴിയാൻ സാധിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സിംഗപ്പൂരിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് ഏപ്രിൽ ആദ്യമാണ്. ഈ അവസരത്തിൽ വ്യത്യസ്തമായ ചില കാഴ്ചകൾ പകർത്തുകയാണ് ഒരു ഫോട്ടോഗ്രാഫർ.
നിക്കി ലോ എന്ന ഫോട്ടോഗ്രാഫർ, വീഡിയോ ചാറ്റിലൂടെ കുടുംബങ്ങളുടെ ചിത്രം പകർത്തുന്ന തിരക്കിലാണ്. എങ്ങനെയാണ് ഓരോ കുടുംബവും ഈ ലോക്ക് ഡൗൺ കാലം കടന്നു പോകുന്നതെന്നുള്ള ഒരു പ്രോജക്ടിന്റെ ഭാഗമായാണ് നിക്കി ലോ ചിത്രങ്ങൾ പകർത്തിയത്.
Read More: ‘പാതിരാവായില്ല…’ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനത്തിന് മനോഹരമായൊരു കവർ വേർഷൻ
ഇതുവരെയും കുടുംബമൊന്നും ഇത്രയധികം നാൾ ഒന്നിച്ച് കഴിഞ്ഞിട്ടുണ്ടാകില്ല. ആ സന്തോഷം പകർത്തുവാനായിരുന്നു ഉദ്ദേശം എന്ന് നിക്കി ലോ പറയുന്നു. വീഡിയോ ചാറ്റിനിടെ കുടുംബങ്ങളെയെല്ലാം ഒന്നിച്ചിരുത്തി പകർത്തിയ ചിത്രങ്ങളനു നിക്കി ലോ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ചിരിക്കാൻ സാധിച്ചതിന്റെ സന്തോഷം പലരുടെയും മുഖങ്ങളിൽ കാണാം.
Story highlights-photographer captured family photos during lock down through video call