വാഹനങ്ങൾക്കിടയിലേക്ക് പറന്നിറങ്ങി വിമാനം; ഞെട്ടലോടെ യാത്രക്കാർ, ഒഴിവായത് വലിയ അപകടം

May 22, 2020
plane

ദിവസവും റിപ്പോർട്ട് ചെയ്യുന്ന വാഹനാപകടങ്ങളുടെ വാർത്തകൾ ഞെട്ടലോടെയാണ് കേൾക്കേണ്ടിവരുന്നത്. എന്നാൽ മിക്കപ്പോഴും ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലുകൾ വലിയ ദുരന്തങ്ങളെ ഒഴിവാക്കാറുണ്ട്. ഇപ്പോഴിതാ വലിയ അപകടം ഒഴിവാകുന്നതിനായി ഹൈവേയിൽ വിമാനം ഇറക്കിയ പൈലറ്റിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അമേരിക്കയിലെ ക്യാൻസ് സിറ്റിയിൽ ലീസമ്മിറ്റ് ഹൈവേയിലാണ് സംഭവം നടന്നത്. ആകാശത്തുകൂടി പറക്കുന്നതിനിടയിൽ വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിന്റെ പ്രവർത്തനം നിലച്ചതോടെ അടിയന്തിരമായി വിമാനം താഴെ ഇറക്കുകയായിരുന്നു. അടുത്ത് കണ്ട ഹൈവേയിൽ വാഹനംകുറവുള്ള ഭാഗത്തേക്കാണ് പൈലറ്റ് വിമാനം ഇറക്കിയത്.

Read also: കൊറോണ വൈറസ് ആകൃതിയിൽ പെയ്തിറങ്ങിയ ആലിപ്പഴങ്ങൾ; മെക്സിക്കോയിൽ കണ്ട അത്ഭുത പ്രതിഭാസത്തിന് പിന്നിൽ..!

ആറു പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന ബീച്ച്ക്രാഫ്റ്റിന്റെ ബിച്ച് ഡി 50 എന്ന ചെറുവിമാനമാണ‍് ഹൈവേയിൽ ഇറക്കിയത്. പിന്നീട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് റോഡ് മാർഗമാണ് വിമാനം പോയത്. റോഡിലൂടെ പോയ വാഹനത്തിലെ യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Story Highlights: plane emergency landing on highway video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!