കൊറോണ വൈറസ് ആകൃതിയിൽ പെയ്തിറങ്ങിയ ആലിപ്പഴങ്ങൾ; മെക്സിക്കോയിൽ കണ്ട അത്ഭുത പ്രതിഭാസത്തിന് പിന്നിൽ..!

May 22, 2020
hailstone

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെയും ബോധവത്കരണങ്ങളുടെയും ഭാഗമായി കൊറോണ വൈറസ് ആകൃതിയിലുള്ള ഹെൽമറ്റുകളും, വാഹനങ്ങളും വരെ മനുഷ്യൻ നിർമിച്ചിരുന്നു. എന്നാൽ പ്രകൃതിയിൽ പെയ്തിങ്ങിയ മഴയ്ക്കൊപ്പം വീണ കൊറോണ വൈറസ് രൂപത്തിലുള്ള ആലിപ്പഴങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

പലരും ഈ ചിത്രങ്ങൾ സത്യമെന്നും വ്യാജമെന്നും ഒക്കെ പറയുന്നുണ്ടങ്കിലും സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. മെക്സിക്കോയിലെ മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ ‌അത്ഭുത പ്രതിഭാസം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ഗോളാകൃതിയിലുള്ള ആലിപ്പഴത്തിൽ നിറയെ മുള്ളുകൾ പോലെ തോന്നിക്കുന്ന ജലകണികകളാണ് നിറഞ്ഞിരിയ്ക്കുന്നത്.

Read also:‘ആരാരിരാരോ..’- ചേച്ചിയുടെ താരാട്ടുപാട്ട് കേട്ട് ഞെട്ടിപ്പോയ കുഞ്ഞനിയൻ- ചിരി വീഡിയോ

അതേസമയം ഇതിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.ശക്തമായ കാറ്റിനെത്തുടർന്ന് ഗോളാകൃതിയിൽ രൂപപ്പെടുന്ന ഐസ് കട്ടകളിലേക്ക് മറ്റ് ഐസ് ഒട്ടിച്ചേരുന്നതോടെ പുറംഭാഗത്തെ ഐസ് ഒരുകിപ്പോകും. അതോടെ മുള്ളുകളുടെ ആകൃതിയിൽ ഇവ രൂപപ്പെടും. ഇതാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമെന്നാണ് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കൺസൾട്ടന്റായ ജോസ് മിഗ്വൽ വിനസ് അഭിപ്രായപ്പെടുന്നത്.

Story Highlights: Mexico City Witnesses Corona virus Shaped Hailstones