നൃത്തം ചെയ്‌തും കൈകൾ വീശിയും 110- ആം പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി; ഒപ്പം കൂടി പൊലീസുകാർ, വീഡിയോ

May 6, 2020
old lady

കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്തിയോടിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഠിനപ്രയത്നം നടത്തുകയാണ് അധികൃതരും ആരോഗ്യപ്രവർത്തകരുമെല്ലാം. കൊറോണക്കാലത്ത് സാമൂഹിക അകലം നിർബന്ധമായതിനാൽ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ കുട്ടികളുടെയും മുതിർന്നവരുടേയുമൊക്കെ പിറന്നാൾ ആഘോഷമാക്കാൻ സഹായിക്കുന്ന പൊലീസുകാരെ നാം കാണാറുണ്ട്.

ഇപ്പോഴിതാ അനിറ്റ റോജാസ് എന്ന 110 കാരി മുത്തശ്ശിയുടെ പിറന്നാൾ ആഘോഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുരക്ഷാ ക്രമീകരണങ്ങളോടെ പൊലീസുകാരും അയൽക്കാരും ചേർന്നാണ് മുത്തശ്ശിയുടെ പിറന്നാൾ ആഘോഷമാക്കിയത്.

Read also: വിസ്മയകാഴ്ചകൾ ഒരുക്കി തലയെടുപ്പോടെ ‘താംഗ് കലാത്ത്’

പ്രിയപ്പെട്ടവർക്കൊപ്പം ചുവടുവെയ്ക്കുന്ന മുത്തശ്ശിയേയും വീഡിയോയിൽ കാണുന്നുണ്ട്. മുത്തശ്ശിക്ക് കേക്കും സമ്മാനങ്ങളുമായി പൊലീസുകാരും എത്തുന്നുണ്ട്. പിറന്നാൾ ആഘോഷമാക്കാൻ എത്തിയ എല്ലാവർക്കും മുത്തശ്ശി നന്മകൾ നേരുന്നതും വീഡിയോയിലുണ്ട്.

Story Highlights: police celebrates elderly women 110 birthday