‘എല്ലാരും വരില്ലേ ഉദ്ഘാടനത്തിന്’ 1984 ലെ പരസ്യചിത്രം പങ്കുവെച്ച് റഹ്മാൻ

May 15, 2020
rahman

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നായകനാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ സജീവ സാന്നിധ്യമാണ്. കൂടെവിടെയിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. 

ഇപ്പോഴിതാ 1984 ൽ റഹ്മാൻ ഉദ്‌ഘാടനം ചെയ്ത കടയുടെ ഉദ്‌ഘാടന വാർത്ത വന്ന പത്രക്കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച പത്രക്കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.

നിരവധി രസകരമായ കമന്റുകളും ആരാധകർ ചിത്രത്തിന് നൽകുന്നുണ്ട്. പഴയപോലെത്തന്നെ ഇപ്പോഴും ഇരിക്കുന്നതിന് പിന്നിലെ സൗന്ദര്യ രഹസ്യമാണ് മിക്കവരും ചോദിക്കുന്നത്, അന്ന് ഉദ്‌ഘാടനം ചെയ്ത കട ഇപ്പോഴും ഉണ്ടോ..? അതിന്റെ പുനർനിർമ്മാണം ഉണ്ടോയെന്നൊക്കെയാണ് ആരാധകർ അന്വേഷിക്കുന്നത്.

Read also:ആരും ചിരിച്ചുപോകും… ദേ ഇതാണ് സോഷ്യല്‍മീഡിയയെ മയക്കിയ സ്‌നേഹച്ചിരി: വൈറല്‍ വീഡിയോ

എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചുവടുമാറിയതോടെ മലയാളത്തിൽ ഇടവേള വന്നു. നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു.

Story Highlights: rahman shares old memory