ബോളിവുഡിൽ താരമായി റോഷൻ; റിലീസിനൊരുങ്ങി ‘ചോക്ഡ്’

choked

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്, ആനന്ദത്തിലൂടെ ശ്രദ്ധേയനായി, ഗീതു മോഹൻദാസ് ചിത്രം മൂത്തോനിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ നടനാണ് റോഷൻ മാത്യു. യുവനായകന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നുവെന്ന വാർത്തയും മലയാളിൽ ഏറ്റെടുത്തിരുന്നു.

ബോളിവുഡിലെ മുൻനിര സംവിധായകരിൽ ഒരാളായ അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘ചോക്ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂണിൽ നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യും.

അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരുപാട് പണം കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. റോഷനൊപ്പം സയാമി ഖേറും ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also: ‘അബദ്ധങ്ങൾ ഒറിജിനൽ ആയപ്പോൾ’, ‘രേവതിയുടെ വീഴ്ചയും, ചാക്കോച്ചന്റെ ചിരിയും’ സോഷ്യൽ മീഡിയയിൽ സജീവമായ മലയാള സിനിമയിലെ അബദ്ധങ്ങൾ

അതേസമയം കൂടെ, കപ്പേള, തൊട്ടപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ റോഷൻ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Story Highlights: roshan mathew choked netflix release