വെണ്മ പൊഴിക്കുന്ന ഐസ് താഴ്‌വാരം പോലെ ഒരു പ്രദേശം; പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ച
‘വെണ്മ പൊഴിക്കുന്ന ഐസ് താഴ്‌വാരം പോലെ ഒരു പ്രദേശം..’ സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ അത്ഭുത പ്രതിഭാസമാണ് തുർക്കിയിലെ പാമുഖലി. കാഴ്ചയിൽ നദി തണുത്തുറഞ്ഞ് ഐസ് പാളികളായതുപോലെ തോന്നുമെങ്കിലും ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ അത്ഭുത സൃഷ്ടിക്കു കാരണം.
വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് ഇവിടം. കാഴചയിൽ ഐസ് പാളികൾ പോലെ പ്രത്യക്ഷപ്പെട്ടാലും വർഷത്തിൽ അധികകാലവും ഇവിടെ ഉഷ്ണം തന്നെയാണ്. ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ള വെട്ടിത്തിളങ്ങുന്ന ഈ പാളികളോട് ചേർന്ന് നിരവധി ചൂട് നീരുറവകളും കാണാം.
Read also: കരുതലിന്റെയും പ്രതീക്ഷയുടെയും ചെറിയ പെരുന്നാൾ- ആഘോഷങ്ങളില്ലാതെ വിശ്വാസ സമൂഹം
തുർക്കിയിലെ പാമുഖലി പ്രദേശത്താണ് ഈ മനോഹര ദൃശ്യം. പാമുഖലി പ്രദേശത്തെ പതിനേഴ് ചൂടുനീരുറവകളിലെ ജലം ഒരുമിച്ചു ചേർന്ന് ഒഴുകിയതിന്റെ ഫലമായി അവിടുത്ത ധാതുക്കൾ അടിഞ്ഞുചേർന്ന് ചില രാസ- ഭൗതികമാറ്റങ്ങൾക്കു വിധേയമായതിനെത്തുടർന്ന് രൂപംകൊണ്ടതാണ് ഈ വെൺപാളികൾ.
Story Highlights: Secret behind Turky Pamukhali