‘ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി’; പുതിയ അതിഥിയെ വരവേറ്റ് ഷറഫുദ്ധീൻ

May 8, 2020

ഹാസ്യതാരമായും വില്ലനായുമൊക്കെ വന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് ഷറഫുദ്ധീൻ. ഏറ്റവും ഒടുവിലായി ‘അഞ്ചാം പാതിരാ’ എന്ന ചിത്രത്തിലാണ് ഷറഫുദ്ധീൻ വേഷമിട്ടത്. ചിത്രത്തിൽ വില്ലനായാണ് താരം പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

‘തനിക്കൊരു പെണ്‍കുഞ്ഞു കൂടി പിറന്നു’കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ കുറിച്ചു. മൂത്തമകൾ ദുവയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Read also: ‘നന്മയിലേക്കിനി മുന്നേ നടക്കാം’; അതിജീവനത്തിന്റെ കരുത്ത് പകരാൻ സംഗീത സന്ദേശവുമായി ഫ്ളവേഴ്‌സും 24 ന്യൂസ് ചാനലും; ഹൃദ്യം ഈ വീഡിയോ

‘പ്രേമം’ എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. കോമഡി കൈകാര്യം ചെയ്ത് പ്രേക്ഷക പ്രീതി നേടിയ ഷറഫുദ്ധീൻ, പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകം തന്നെയായി മാറുകയായിരുന്നു. ഫഹദ് ഫാസിൽ ചിത്രം ‘വരത്തനി’ൽ വില്ലൻ വേഷവും ഷറഫുദ്ധീൻ കൈകാര്യം ചെയ്തു.

Story Highlights: sharaf u dheen blessed with a baby