പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി…; ഗാനപശ്ചാത്തലത്തില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കറുത്തമ്മ, ഒപ്പം സുരഭി ലക്ഷ്മിയും: വീഡിയോ

May 14, 2020
Sheela and surabhi lakshmi chemmeen song viral video

‘കറുത്തമ്മ’ എന്ന പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ മലയാളചലച്ചിത്ര ആസ്വാക ഹൃദയങ്ങളില്‍ തെളിയുന്ന മുഖമാണ് നടി ഷീലയുടേത്. വെള്ളിത്തിരയിലെത്തിച്ച ഓരോ കഥാപാത്രത്തെയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഷീലയുടെ രസകരമായ ഒരു വീഡിയോ. നടി സുരഭി ലക്ഷ്മിയ്‌ക്കൊപ്പം കൈപിടച്ച് രസിച്ച് നടന്നു വരുന്ന ഷീലയാണ് വീഡിയോയില്‍. പശ്ചാത്തലത്തില്‍ ‘ചെമ്മീന്‍’ സിനിമയിലെ പാട്ടും.

നടി സുരഭി ലക്ഷ്മിയാണ് ഇരുവരും ഒരുമിച്ച് ന്യൂയോര്‍ക്കില്‍ ചെലവഴിച്ച സ്‌നേഹനിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മരലയാളികള്‍ക്ക് മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ഷീല. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രിയപ്പെട്ട താരം. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തെ സ്‌നേഹിക്കുന്ന ആരാധകര്‍ നിരവധിയാണ്. 1960- കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറ സാന്നിധ്യമായിരുന്നു.

Read more: വെള്ളക്കെട്ടില്‍ വീണ കുഞ്ഞന്‍ ആനയെ കരകയറാന്‍ സഹായിച്ച് മറ്റൊരു ആന: വൈറല്‍ വീഡിയോ

അതേസമയം മികവാര്‍ന്ന അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താമാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016- ല്‍ സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് . 2005 മുതല്‍ ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുരഭി ലക്ഷ്മി ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

New york days. With Sheelamma

A post shared by Surabhi Lakshmi (@surabhi_lakshmi) on

Story highlights: Sheela and surabhi lakshmi chemmeen song viral video