സേതുലക്ഷ്മിയും മകൻ കിഷോറും മത്സരിച്ചഭിനയിച്ച ഹ്രസ്വചിത്രം; 24 മണിക്കൂറിൽ തയ്യാറാക്കിയ ‘What is next?’ശ്രദ്ധേയമാകുന്നു

May 26, 2020

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് സേതുലക്ഷ്മി. മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ചിട്ടിട്ടുള്ള സേതുലക്ഷ്മിയും മകൻ കിഷോറും മത്സരിച്ച് അഭിനയിച്ച ഹ്രസ്വ ചിത്രമാണ് ‘What is next?’. ചെറിയൊരു പ്രമേയത്തിനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരുക്കിയ ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്.

നാടകരംഗത്ത് കോമഡി റോളുകളിലൂടെ സജീവമായ കിഷോറിന്റെ വ്യത്യസ്തമായൊരു കഥാപാത്രമാണ് ‘What is next?’ലേത്. സേതുലക്ഷ്മിയും കിഷോറും മകനുമായി തന്നെയാണ് ഈ ഷോർട്ട് ഫിലിമിൽ വേഷമിട്ടിരിക്കുന്നത്.

ഒറ്റ ദിവസത്തിൽ തിരക്കഥയെഴുതി ചിത്രീകരിച്ച് എഡിറ്റിംഗ് നിർവഹിച്ച ചിത്രമാണ് ‘What is next?’. മാത്രമല്ല, മുതൽ മുടക്കില്ലാതെ 24 മണിക്കൂറിൽ ഒരുക്കിയ ഹ്രസ്വചിത്രം കൂടിയാണിത്. സുധ സാഗറാണ് ‘What is next?’ സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ ചാനലുകളിൽ ഫ്രീലാൻസറായി പ്രവർത്തിക്കുന്ന സുധ സാഗർ, ഇപ്പോൾ ‘ആടുജീവിതം’ എന്ന ബ്ലെസ്സി ചിത്രത്തിൽ അസ്സിസ്റ്റന്റ്റ് ഡയറക്ടറാണ്. അഞ്ചുപേർ മാത്രമാണ് ഈ ഹ്രസ്വചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നത്.

Read More:കാരുണ്യത്തിന്റെ വെളിച്ചം വീശി ഒരു റമദാൻ സ്പെഷ്യൽ ഗാനം; വീഡിയോ

ചിത്രത്തിന്റെ എഡിറ്റിംഗ് ഹൈക്കൺ സ്റ്റുഡിയോയുടെ സഹായത്തോടെ സുധ സാഗർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

Story highlights-short film what is next by sudha sagar