കൊവിഡ് കാലത്തിന് ശേഷമുള്ള ജീവിതം പറഞ്ഞ് ‘അതിജീവനത്തിന് ശേഷം’; ശ്രദ്ധനേടി ഹ്രസ്വചിത്രം
‘കൊറോണയ്ക്ക് മുൻപും കൊറോണയ്ക്ക് ശേഷവും’ ലോകം ഇനി മുതൽ ഇങ്ങനെ ആയിരിക്കും അറിയപ്പെടുക. കാരണം മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായാണ് കൊറോണ വൈറസ് എന്ന മഹാവിപത്ത് ലോകത്തെ മാറ്റിമറിച്ചത്
ലോകം മുഴുവൻ നാശം വിതച്ച മഹാവിപത്തിനെ പ്രതിരോധിക്കാൻ വലിയ പോരാട്ടത്തിലാണ് ലോക ജനത. ആരോഗ്യപ്രവർത്തകർക്കും അധികൃതർക്കുമൊപ്പം കൊവിഡ് -19 നെതിരെ മനുഷ്യൻ ഒറ്റകെട്ടായി പോരാടുകയാണ്.
പല ജീവിതങ്ങളും മാറ്റിമറിച്ച ഈ കൊറോണയ്ക്ക് ശേഷം ഇനിയെന്ത് എന്ന ചോദ്യമാണ് മിക്കവരും മുന്നോട്ട് വയ്ക്കുന്നത്. ഇതിനൊരു ഉത്തരം നൽകുകയാണ് ‘അതിജീവനത്തിന് ശേഷം’ (AFTER CORONA) എന്ന ഹ്രസ്വ ചിത്രം. ‘ആകുലതകളിലും നിരാശകളിലും പതറിപ്പോകാതെ അതിജീവനത്തിനുള്ള ശക്തമായൊരു മനസാണ് ഇനി മനുഷ്യന് ആവശ്യം എന്ന് പറഞ്ഞുവയ്ക്കുകയാണ് ഈ ഹ്രസ്വ ചിത്രം.
Read also: മലയാള സിനിമയിലെ മാറ്റങ്ങളുടെ മഹാരഥന് പിറന്നാൾ- 75ന്റെ നിറവിൽ കെ ജി ജോർജ്
ഷൈജു ചന്ദ്രദാസ് രചനയും സംവിധാനവും ഒരുക്കിയിരിക്കുന്ന ചിത്രം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന ഒരു യുവാവും അദ്ദേഹത്തിന്റെ അതിജീവനവുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അഖിൽ കവലയൂർ, പ്രതീക്ഷ പ്രഗത്ഭൻ, ബിനു മണമ്പൂർ, സുരേന്ദ്രൻ, ഷിബു ദാസ്, സുരേഷ് ബാബു എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Story Highlights: Short Movie After corona