ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തി, രോഗലക്ഷണമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തി. കൊവിഡ് പശ്ചാത്തലത്തില്‍ ഭാഗീകമായാണ് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചത്. ഇതുപ്രകാരം ബുധനാഴ്ച ഡല്ഹിയില്ന്നും പുറപ്പെട്ട ട്രെയിനാണ് പുലര്‍ച്ചെ 5. 15-ഓടെ തിരുവനന്തപുരത്ത് എത്തിയത്. അതേസമയം കൊവിഡ് രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് സ്റ്റോപ്പുകളായിരുന്നു ട്രെയിന്‍ ഉണ്ടായിരുന്നത്. സ്റ്റേഷനുകളില്‍ യാത്രക്കാരെയെല്ലാം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. ഇതേത്തുടര്‍ന്നാണ് രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചവരെ പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലാക്കി. കൂടാതെ ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ കെഎസ്ആര്‍ടിസി ബസിലും സ്വന്തം വാഹനങ്ങളിലുമായാണ് അതത് സ്ഥലങ്ങളിലേയ്ക്ക് പോയത്.
Story highlights: Special train from Delhi reaches Thiruvananthapuram