എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
May 20, 2020

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ ആദ്യ വാരം മുതൽ നടത്താനാണ് തീരുമാനം. നേരത്തെ മെയ് 26 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്.
ഇപ്പോൾ പരീക്ഷ നടത്തിയാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിബന്ധനകളെ ലംഘിക്കേണ്ടിവരും, ഈ സമയത്ത് നടത്തിയാല്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും പരീക്ഷയ്ക്ക് എത്താൻ സാധ്യതയുണ്ട് ഇത് സുരക്ഷിതമല്ലാത്ത അവസ്ഥ ഉണ്ടാക്കുമെന്നുമാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
Story Highlights: Exam postponed