മാറ്റിവെച്ച എസ്എസ്എല്‍സി പരീക്ഷ ഇന്നു മുതല്‍ പുനഃരാരംഭിയ്ക്കുന്നു
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നു മുതല്‍ പുനഃരാരംഭിയ്ക്കുന്നു. നാളെ മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും പുനഃരാരംഭിയ്ക്കും. ലോക്ക്ഡൗണ്‍ തീരുന്നതിനു മുന്‍പേ പരീക്ഷകള്‍ നടത്തുന്നതു തടയണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. സുരക്ഷാ സന്നാഹങ്ങളോടെയാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ നടക്കുക.
ഈ മാസം മുപ്പത് വരെയാണ് മാറ്റിവെച്ച പരീക്ഷകള്‍ നടക്കുന്നത്. 13 ലക്ഷത്തോളം കുട്ടികള്‍ പരീക്ഷ എഴുതുന്നുണ്ട്. ഇന്നു മാത്രം 4,78,795 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും.
ഇന്ന് രാവിലെ 9.45 നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45 ന് എസ്എസ്എല്‍സി കണക്ക് പരീക്ഷയും നടക്കുന്നു. നാളെ രാവിലെ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ ആരംഭിയ്ക്കും. അരമണിക്കൂര്‍ മുന്‍പേ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തണം എന്നാണ് നിര്‍ദ്ദേശം.
അതേസമയം പരീക്ഷയോട് അനുബന്ധിച്ച് എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പനി ഇല്ലെന്ന് ഉറപ്പുവരുത്തും. ഒരു ക്ലാസ് റൂമില്‍ പരമാവധി 20 കുട്ടികളായിരിക്കും പരീക്ഷ എഴുതുക.
Story highlights: SSLC Plus two exam resume Kerala