സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി: അറിയാം നിയന്ത്രണങ്ങളെക്കുറിച്ച്
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. കേന്ദ്ര നിര്‍ദ്ദേശത്തിലെ ചില ഇളവുകള്‍ ഒഴിവാക്കിക്കൊണ്ടാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയത്. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഗ്രീന്‍ സോണുകള്‍ക്ക് മാത്രമാണ് ഇളവുകള്‍.
റെഡ് സോണ്‍ ജില്ലകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണിലും നിയന്ത്രണങ്ങള്‍ തുടരും. അതേസമയം ഗ്രീന്‍ സോണില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
പ്രധാന നിയന്ത്രണങ്ങള്‍
-പൊതുഗതാഗതത്തിന് അനുവാദമില്ല
-സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ക്കു മാത്രമാണ് സഞ്ചരിക്കാന്‍ അനുവാദം
-അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഇരുചക്ര വാഹനങ്ങളിലെ പിന്‍സിറ്റ് യാത്ര അനുവദിക്കൂ
-ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ പരിപാടികള്‍ക്കും നിരോധനം തുടരും
-തിയേറ്റര്‍, ആരാധനാലയങ്ങള്‍, ജിംനേഷ്യം, അസംബ്ലി ഹാളുകള്‍, പാര്‍ക്കുകള്‍, മദ്യശാലകള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല
-ലോക്ക് ഡൗണ്‍ അവസാനിക്കുന്നതു വരെ ശനിയാഴ്ചകള് പ്രവൃത്തി ദിവസമല്ല
-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവയ്ക്കും തുറക്കാന്‍ അനുവാദമില്ല.
-ബാര്‍ബര്‍ഷോപ്പ്, സ്പാ, ബ്യൂട്ടിപാര്‍ലര്‍, മാളുകള്‍ എന്നിവയ്ക്കും നിയന്ത്രണം തുടരും
-ഞായറാഴ്ച എല്ലാ സോണുകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍
പ്രധാന ഇളവുകള്‍
– ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴര വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാ. എന്നാല്‍ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം
-ഗ്രീന്‍ സോണിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാം. എന്നാല്‍ 50 ശതമാനമായിരിക്കണം ജീവനക്കാരുടെ എണ്ണം
-ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ റസ്റ്റോറന്റുകള്‍ക്ക് പാഴ്സല്‍ സര്‍വീസ് സൗകര്യം ഉണ്ട്
– ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍സ് സ്ഥാപനങ്ങള്‍ക്ക് പരമാവധി അഞ്ച് ജീവനക്കാരോടെ തുറന്ന് പ്രവര്‍ത്തിക്കാം
Story Highlight: State government releases new lock down guidelines