വായുവിൽ പറന്ന് ട്രക്ക്; അമ്പരന്ന് കാഴ്ചക്കാർ, വീഡിയോ

May 14, 2020
truck

വാഹനങ്ങൾ ട്രാഫിക് സിഗ്‌നൽ കാത്തുകിടക്കുകയാണ്. പെട്ടന്ന് ഒരു വാഹനം മാത്രം അന്തരീക്ഷത്തിൽ പറന്നുയരുന്നു. കാരണം മനസിലാവാതെ കാഴ്ചക്കാരും. ചൈനയിലെ  നിൻഗ്സിയ പ്രവശ്യയിലെ ഒരു ട്രാഫിക് ക്യാമറയിലാണ് ഈ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

നിരവധി വാഹനങ്ങൾ റോഡിൽ കിടന്നെങ്കിലും ഒരു ട്രക്ക് മാത്രമാണ് വായുവിൽ പറന്നുയർന്നത്. 1.8 ടൺ ഭാരം വരുന്ന ട്രക്കാണ് വായുവിൽ പറന്നത്. അതേസമയം ചുഴലിക്കാറ്റാണ് ഇതിന് കാരണം എന്നാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒരു വാഹനം മാത്രം പറന്നുപൊങ്ങിയതിന് പിന്നിലെ കാരണം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.

Read also: കാഴ്ചക്കാരുടെ മനം കവർന്ന് ഒരു അപൂർവ സൗഹൃദം; പശുക്കിടാവിനൊപ്പം കളിച്ചുരസിച്ച് കുഞ്ഞാവ; വൈറൽ വീഡിയോ

വാഹനം പറന്നുയരുമ്പോൾ ഡ്രൈവർ അതിൽ ഉണ്ടായിരുന്നെന്നും, സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ അപകടം ഒഴിവായെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Story Highlights: Strange wind in Ningxia blew truck