ഈ ലുക്ക് തന്റെ 250- ആം ചിത്രത്തിന് വേണ്ടിയുള്ളത്: സുരേഷ് ഗോപി

May 11, 2020
suresh gobi

സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കൃത്യത വരുത്തിയിരിക്കുകയാണ് നടനും എം പിയുമായ സുരേഷ് ഗോപി.

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന തന്റെ പുതിയ ലുക്കിന് അനൗൺസ് ചെയ്തതോ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും ബന്ധമില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. പുതിയ രൂപമാറ്റം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250–ാം സിനിമയുടെ ഫോട്ടോഷൂട്ടിനും ഒപ്പം രാഹുൽ എന്ന സംവിധായകനും വേണ്ടിയുള്ളതാണ്. ഇതിന് ശേഷം ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയ്ക്ക് വേണ്ടി രൂപം മാറ്റുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം മുതൽ സുരേഷ് ഗോപിയുടെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ വന്നിരുന്നു. ഷാജി കൈലാസ് ചിത്രത്തിലെ ലൂക്കാണെന്നും കാവൽ സിനിമയിലെ ലുക്ക് ആണെന്നുമുള്ള തരത്തിലായിരുന്നു വാർത്തകൾ.

Story Highlights: suresh gopi reveals about his new get up