സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി
കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. അതേസമയം പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ മാസം 31 ന് നടത്താനിരുന്നതായിരുന്നു സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യം കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്. പരീക്ഷ തീയതി ഈ മാസം 20ന് ശേഷമായിരിക്കും തീരുമാനിക്കുക.
യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റിലും പരീക്ഷ മാറ്റിയതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് പുറമെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും മാറ്റിയിട്ടുണ്ട്.
Read more: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി: അറിയാം നിയന്ത്രണങ്ങളെക്കുറിച്ച്
അതേസമയം കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-ലെ സിവില്‍ സര്‍വീസ് എഴുത്തു പരീക്ഷയില്‍ വിജയം നേടിയവര്‍ക്കുള്ള അവസാനവട്ട അഭിമുഖപരീക്ഷയും നേരത്തെ മാറ്റിയിരുന്നു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് അഭിമുഖ പരീക്ഷകള്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മാറ്റിവെച്ച പരീക്ഷകള്‍ പുനഃക്രമീകരിക്കുമ്പോള്‍ പരമാവധി മുപ്പത് ദിവസം മുമ്പെങ്കിലും പരീക്ഷാര്‍ത്ഥികളെ അറിയിക്കുമെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
Story highlight: upsc postpones civil service prelims-2020