അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഇതുവരെയും വിട്ടൊഴിഞ്ഞിട്ടില്ല കൊറേണ ഭീതി. അമേരിക്കയില്‍ കൊവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.
അമേരിക്കയില്‍ ഇതുവരെ 17.25 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 774 പേര് ഇന്നലെ മാത്രം അമേരിക്കയില്‍ മരണപ്പെട്ടു. 19,049 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 3.92 ലക്ഷം പേര്‍ക്ക് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1027 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
Read more: ഇവനാണ് ഹീറോ; കണ്ണു നിറയാതെ കണ്ടിരിക്കാന്‍ ആവില്ല ഈ ‘കുഞ്ഞു ചേട്ടന്റെ’ സ്നേഹം: വീഡിയോ
അതേസമയം ലോകത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56.81 ലക്ഷമായി. 3.52 ലക്ഷം ആളുകളാണ് കൊവിഡ് രോഗം മൂലം ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 24.30 ലക്ഷം പേര് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.
Story highlights: US Covid 19 death toll crosses one lakh