പരിമിതികൾ മറന്ന് ലോക്ക് ഡൗൺ കാലത്ത് മറ്റുള്ളവർക്ക് കൈത്താങ്ങായി ഒരു യുവാവ്- കണ്ണുനിറയ്ക്കുന്ന വീഡിയോ
May 3, 2020
മറ്റൊരാൾക്ക് സഹായം ചെയ്യാൻ ശാരീരിക വൈകല്യമോ കുറവുകളോ ഒന്നും പരിമിതിയല്ല. നന്മയുള്ളൊരു മനസ് മാത്രം മതി. ഈ ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ അത്തരം മുഖങ്ങൾ നമ്മൾ കണ്ടു. പലതരത്തിലുള്ള സഹായങ്ങൾ ചെയ്തവരെ നമ്മൾ കണ്ടു.
ഇപ്പോൾ അത്തരത്തിലൊരു കനിവിന്റെ മുഖം ശ്രദ്ധേയമാകുകയാണ്. ഒരു കാൽ ഇല്ലാതെ കൃതൃമ കാലിന്റെ സഹായത്തോടെ വഴിയോരത്ത് നിന്ന് വാഹനങ്ങളിൽ ഭക്ഷണ പൊതി നൽകുകയാണ് ഒരാൾ.
ആരുടേയും കണ്ണുനിറയ്ക്കും ഈ കാഴ്ച. നമ്മളിൽ പലരും പൂർണ ആരോഗ്യവാന്മാരായിട്ടും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന് സ്വയം ചിന്തിപ്പിക്കും ഈ വീഡിയോ.
HIGHLIGHTS- young man who despite his limitations helps others during lock down