പതിനൊന്നായിരം കടന്ന് രാജ്യത്തെ കൊവിഡ് മരണങ്ങള്‍

June 17, 2020
new Covid cases

മാസങ്ങളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊവിഡ് ഭീതി. കൊറോണ വൈറസ് വ്യാപനം ഇതുവരേയും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനും സാധിച്ചിട്ടില്ല. ഇതിനോടകംതന്നെ പതിനൊന്നായിരത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നു ഈ മഹാമാരി.

കൊവിഡ് 19 രോഗം മൂലം 11,903 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. പുതുതായി 2003 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ രേഖപ്പെടുത്താതെ പോയ ചില മരണനിരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയ കണക്കണ് ഇത്.

10974 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 354065 ആയി ഉയര്‍ന്നു. ഇതില്‍ 186935 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 155227 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 113445 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 5537 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രൂക്ഷമാണ്.

Story highlights: 10,974 new Covid 19 cases in India