കൊറോണയുടെ പശ്ചാത്തലത്തിൽ ഇൻസുലേഷൻ ടേപ്പ് കൊണ്ടൊരു ഗംഭീര ഗൗൺ- അമ്പരപ്പിക്കുന്ന സൃഷ്ടി
കടൽ നീലിമയിൽ മനോഹരമായൊരു ഗൗൺ..ഒറ്റനോട്ടത്തിൽ അതിസുന്ദരമായ തുണിയിൽ നിർമിച്ചതെന്ന് തോന്നും. പക്ഷെ, ഇരുമ്പ് പൊതിയുന്ന ഇൻസുലേഷൻ ടേപ്പിൽ ഒരുക്കിയതാണ് ഈ സുന്ദര വസ്ത്രം. 750 മീറ്റർ ടേപ്പുകളാണ് പെയ്തൺ മാൻകർ എന്ന പതിനെട്ടുകാരി ഗൗണിനായി ഉപയോഗിച്ചത്.
കൊറോണ തീമിലാണ് ഗൗൺ തയ്യാറാക്കിയിരിക്കുന്നത്. നീലയിൽ കൊറോണക്കാലത്തെ വിവിധ സംഭവങ്ങൾ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ആരോഗ്യ പ്രവർത്തകരും, ഓൺലൈൻ ബിരുദദാന ചടങ്ങും, എല്ലാം ഗൗണിൽ ഉണ്ട്.
Read More: ഖനി തൊഴിലാളിക്ക് ജോലിക്കിടെ ലഭിച്ചത് അപൂർവ്വ രത്നങ്ങൾ- ഒറ്റരാത്രികൊണ്ട് കോടിപതിയായി
10000 ഡോളറിന്റെ സ്കോളർഷിപ്പിനായി അണിയിച്ചൊരുക്കിയതാണ് പെയ്തൺ, ഈ വസ്ത്രം. 400 മണിക്കൂർ കൊണ്ടാണ് പെയ്തൺ ഗൗൺ തുന്നിയത്. മാത്രമല്ല, ഇന്നുവരെ ഒരു വസ്ത്രവും തുന്നിയിട്ടില്ലാത്ത പെയ്തൺ ചെയ്ത ഈ സൃഷ്ടി ‘അമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് ശ്രദ്ധ നേടിയത്.
Story highlights-a teen made corona themed gown