‘അമ്മേ, വെളിയിൽ പോകല്ലേ..കൊറോണ കടിച്ച് പറപ്പിക്കും’- അമ്മയെ ഉപദേശിച്ച് ഒരു കൊച്ചുമിടുക്കി- രസകരമായ വീഡിയോ

May 21, 2020

മാസങ്ങൾ പിന്നിടുകയാണ് കൊറോണ വൈറസ് ലോകത്തെ പിടിമുറുക്കിയിട്ട്. ജനങ്ങൾ ഇനി കൊവിഡ് എന്ന ബോധത്തോടെ ജീവിതം നയിക്കേണ്ട സാഹചര്യമാണ്. എല്ലാവരും കൊവിഡിനെ കുറിച്ച് ബോധവാന്മാരുമാണ്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ കൊറോണ എന്ന വൈറസ് അപകടകാരിയാണെന്ന് മനസ്സിലാക്കിയും ഉൾകൊണ്ടുമാണ് കഴിയുന്നത്.

കുട്ടികളെയാണ് ചില കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പ്രയാസം. അവർക്ക് കൊറോണ എന്തെന്നും വീട്ടിലിരിക്കുന്നതെന്തിനെന്നും ഒന്നും മനസിലാക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ കൊറോണ അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞ് മാതാപിതാക്കളെ കുഞ്ഞുങ്ങൾ ഉപദേശിച്ചാലോ?

പുറത്ത് പോയാൽ കൊറോണ കടിക്കും എന്ന് പറഞ്ഞ് അമ്മയെ വീട്ടിൽ തന്നെ ഇരുത്താൻ ശ്രമിക്കുകയാണ് ഒരു കൊച്ചുമിടുക്കി. രണ്ടു വയസ് പ്രായം മാത്രമേ കുട്ടിക്ക് തോന്നുന്നുള്ളൂ. കുഞ്ഞിനോട് കുറുമ്പെടുത്ത് പുറത്ത് പോണം എന്ന് പറയുകയാണ് അമ്മ. അപ്പോൾ കുട്ടിയുടെ മറുപടി ഇങ്ങനെയാണ്.’ പുറത്ത് കൊറോണയുണ്ട് അമ്മാ..കൊറോണ വൈറസുണ്ട്..പുറത്ത് പോയാൽ കൊറോണ കടിച്ചുപറിക്കും’ എന്നാണ്.

വളരെ കുരവത്തോടെയാണ് കുഞ്ഞ് കൊറോണയെപ്പറ്റി അമ്മയ്ക്ക് പറഞ്ഞുകൊടുക്കുന്നത്. കൊച്ചുകുട്ടികൾ പോലും ഈ കാര്യത്തിൽ ബോധവാന്മാരാകുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കൊറോണയെ കുറിച്ച് ക്ലാസ്സെടുത്ത ഈ കൊച്ചുമിടുക്കി ആരാണെന്നു വ്യക്തമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാണ് .

Story highlights-

baby girl talking about about Corona