പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ‘ആടുജീവിതം’ സംഘത്തിലൊരാൾക്ക് കൊവിഡ്
പൃഥ്വിരാജ് ഉൾപ്പെടെ 58 അംഗസംഘമാണ് ആടുജീവിതം ഷൂട്ടിങ്ങിന് ശേഷം കേരളത്തിലേക്ക് എത്തിയത്. സംഘത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ നിന്ന് നടൻ പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം.
മലപ്പുറം ജില്ലാ സ്വദേശിയായ 58കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അറബിക് അധ്യാപകനായ ഇദ്ദേഹം ആടുജീവിതത്തിൽ ട്രാൻസലേറ്ററായാണ് പ്രവർത്തിച്ചത്. മാർച്ച് പതിനേഴിന് അമ്മാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം. അന്നാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അമ്മാൻ വിമാനത്താവളം അടച്ചതും. പിന്നീട് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയും രോഗബാധ ഇല്ലെന്നു കണ്ടെത്തുകയുമായിരുന്നു. അതിനെത്തുടർന്നാണ് ആടുജീവിതം സംഘത്തിനൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചത്.
Read More: ‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്
അതേസമയം, നടൻ പൃഥ്വിരാജിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. തന്റെ പരിശോധനാ ഫലം സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു. ഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയാൽ മാത്രമേ വീട്ടിലേക്ക് മടങ്ങൂ എന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
Story highlights-aadujeevitham movie team member confirmed covid 19