കാൽ വിരലുകൾക്കൊണ്ട് നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് ക്യാൻവാസിൽ അത്ഭുതം വിരിയിച്ച് ഒരു കലാകാരൻ, വീഡിയോ
നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് വെള്ള ക്യാൻവാസിലൂടെ ചലിപ്പിക്കുമ്പോൾ പുതിയവർണ്ണങ്ങളും രൂപങ്ങളും വിരിയുന്നു…നിറങ്ങൾ കലർന്ന ബ്രഷ് ക്യാൻവാസിൽ വേഗത്തിൽ പായിച്ച് പുതിയ സൃഷ്ടിക്ക് ജന്മം നൽകുകയാണ് ഒരു കലാകാരൻ. ജന്മനാ കൈകൾ ഇല്ലാത്ത ഗോകരൻ പട്ടീലിന്റെ കാൽവിരലുകളാണ് മനോഹരമായ സൃഷ്ടികൾക്ക് ജന്മം നൽകുന്നത്.
ഛത്തീസ്ഖഡ് സ്വദേശിയായ ഗോകാരൻറെ കഥ, ഐഎഎസ് ഉദ്യോഗസ്ഥ പ്രിയങ്ക ഷുക്ലയുടെ ട്വിറ്റർ പേജിലൂടെയാണ് ലോകം അറിഞ്ഞത്. ചെറിയ വീഴ്ചകളിൽ പതറിപോകുന്നവർ കണ്ടിരിക്കണം ഈ കലാകാരനെ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.
Read also: ‘ചക്കര പന്തലിൽ തേൻ മഴ ചൊരിയും’; അമ്മാമ്മയുടെ ആലാപനം ആസ്വദിച്ച് സോഷ്യൽ മീഡിയ
ജന്മനാ കൈകൾ ഇല്ലെങ്കിലും ഒരു ചിത്രകാരൻ ആകണമെന്നാണ് ഗോകാരന്റെ ആഗ്രഹവും. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് ഗോകരൻ ഈ മികച്ച വിജയം കരസ്ഥമാക്കിയത്. മനോഹരമായ ചിത്രങ്ങൾക്ക് ജന്മം കൊടുക്കുന്ന ഗോകരൻ പഠനത്തിലും മികവ് പുലർത്തുന്നുണ്ട്. കംപ്യൂട്ടർ ആപ്ലിക്കേഷന് പുറമെ ബിരുദവും കരസ്ഥമാക്കിക്കഴിഞ്ഞു ഈ കലാപ്രതിഭ.
इस वीडियो में पेंटिंग कररहे छ.ग के आर्टिस्ट श्री गौकरण पाटिल-श्रवणबाधित हैं और इनके हाथ भी नहीं हैं-फिरभी ये अपने परिश्रम से निरंतर आगे बढ़ रहे हैं!😊
— Priyanka Shukla (@PriyankaJShukla) June 29, 2020
श्री पाटिल निश्चित तौर पर उन सभी के लिए बड़ी प्रेरणा हैं जो जीवन की छोटी-छोटी समस्याओं से हार मान लेते हैं! #MondayMotivation pic.twitter.com/LN7yBN1pt3
Story Highlights: artist gokaran patil paints masterpieces with his feet