കാണാൻ കൊതിച്ചിരുന്ന എപ്പിസോഡിന് മുൻപ് അപ്രതീക്ഷിത വിടവാങ്ങൽ- ഉഷാറാണിയുടെ ഓർമകളും അവസാന അഭിമുഖവും പങ്കുവെച്ച് ബാലചന്ദ്ര മേനോൻ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയുടെ സജീവ സാന്നിധ്യമായിരുന്ന ഉഷാറാണി അപ്രതീക്ഷിതമായാണ് വിടവാങ്ങിയത്. ബാലതാരമായി കടന്നെത്തി മകളായും, കാമുകിയായതും, ഭാര്യയായും, അമ്മയും അമ്മായിയമ്മയുമൊക്കെയായി നിറഞ്ഞുനിന്ന ഉഷാറാണി ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖം ബാലചന്ദ്ര മേനോന് വേണ്ടിയായിരുന്നു.
ഉഷാറാണിയെ ആദ്യമായി അഭിമുഖം ചെയ്തപ്പോഴുണ്ടായ ചില രസകരമായ കഥകളാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ ബാലചന്ദ്ര മേനോൻ പങ്കുവെച്ചത്. മറക്കാനാകാത്ത ആ അനുഭവം പങ്കുവെച്ച് എപ്പിസോഡിൽ ഉഷറാണിയും ഭാഗമായിരുന്നു. ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിനായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഉഷാറാണി അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്.
വെള്ളിത്തിരയിൽ നിറസാന്നിധ്യമായ ഉഷാറാണിയുടെ വിശേഷങ്ങളും കോടമ്പാക്കത്തെ രസകരമായ അനുഭവങ്ങളും ”filmy FRIDAYS!”ൽ കാണാം.
Story highlights-balachandra menon’s ”filmy FRIDAYS!” with usharani