ലോക്ക് ഡൗണ്‍കാലത്തെ വൈദ്യുത ബില്‍ അഞ്ച് തവണകളായും അടയ്ക്കാം
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ലോക് ഡൗണ്‍ കാലത്തെ വൈദ്യുത ബില്‍ അഞ്ച് തവണകളായി അടയ്ക്കാനും സാവകാശം നല്‍കിയിരിയ്ക്കുന്നു. ആവശ്യവുമായി എത്തുന്ന ഉപഭോക്താക്കള്‍ക്കായിരിയ്ക്കും അഞ്ച് തവണകളായി ബില്‍ അടയ്ക്കാന്‍ അനുവാദം നല്‍കുക. വൈദ്യുതബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള ഇതുസംബന്ധിച്ച് സെക്ഷന്‍ ഓഫീസുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അഞ്ച് തവണകളായി ബില്‍ അടയ്ക്കുന്ന ഉപഭോക്താക്കള്‍ ബില്ലിലെ അഞ്ചില്‍ ഒന്ന് തുകയാണ് ആദ്യം അടയ്‌ക്കേണ്ടത്. ബാക്കി തുക നാല് തവണകളായി അടയ്ക്കാം. നേരത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മൂന്ന് തവണയായി ബില്‍ അടയ്ക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ബില്‍തുകയുടെ പകുതിയും ബാക്കി തുക രണ്ട് തവണകളുമായിട്ടായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത്. ഈ സംവിധാനമാണ് നിലവില്‍ അഞ്ച് തവണകളാക്കിയിരിയ്ക്കുന്നത്.
അതേസമയം അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റര്‍ റീഡിങ് ഇല്ലാതെ ശരാശരി കണകാക്കിയ ബില്‍ ഇപ്പോള്‍ അടച്ചില്ലെങ്കിലും കണക്ഷന്‍ വിച്ഛേദിക്കില്ല. ഇത്തരത്തിലുള്ള ഉപഭോക്താക്കള്‍ മീറ്റര്‍ റീഡിങ്ങ് നടത്താനായി സെക്ഷന്‍ ഓഫീസുകളെ സമീപിക്കേണ്ടതുണ്ട്.
Story highlights: Can pay the electricity bill five times says KSEB