ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

October 19, 2022

ലോകം മുഴുവൻ നിശ്ചലമായ ഒരു സമയമായിരുന്നു ലോക്ക്ഡൗൺ കാലം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ലോക രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വീട്ടിൽ മുറിയടച്ചിരുന്ന് വീർപ്പുമുട്ടിയ ആളുകൾക്കൊക്കെ ലോക്ക്ഡൗൺ വളരെ മടുപ്പ് നൽകിയ ഒരു സമയമായിരുന്നു.

എന്നാൽ ലോക്ക്ഡൗൺ തനിക്ക് ഏറെ സന്തോഷകരമായ ദിവസങ്ങളായിരുന്നുവെന്ന വ്യത്യസ്‌തമായ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് 36 കാരിയായ ജോഡി ക്രോസ്. ജോലി തിരക്ക് കാരണം വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന തനിക്കും ഭർത്താവിനും ശമ്പളത്തോട് കൂടി അവധി ലഭിച്ചുവെന്നും അതിനാൽ തന്നെ ഏറെ സമയം ഒരുമിച്ച് ചിലവഴിക്കാൻ കഴിഞ്ഞുവെന്നും പറയുകയാണ് ജോഡി.

അതിന് ശേഷമാണ് ജോഡി-റോബ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. ഏറെ സന്തോഷം നൽകിയ ലോക്ക്ഡൗൺ കാലത്ത് ജനിച്ചത് കൊണ്ട് തന്നെ അവൾക്ക് ലോക്കി എന്ന് പേരിടുകയായിരുന്നുവെന്നും ജോഡി കൂട്ടിച്ചേർത്തു. കൊവിഡ് മഹാമാരി പിടിച്ചുലച്ചുവെങ്കിലും ലോക്ക്ഡൗൺ തന്നെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരുന്നു എന്നാണ് ജോഡി പറയുന്നത്.

Read More: ബൗളിങ് ഗെയിമിനിടയിലെ കൂൾ നിമിഷങ്ങൾ- മഞ്ജു വാര്യരുടെ രസകരമായ വിഡിയോ

രസകരമായ ഇത്തരം നിരവധി വാർത്തകളും വിഡിയോകളുമാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു അംഗനവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരുകൂട്ടം അംഗനവാടി വിദ്യാർത്ഥികളായ കുരുന്നുകൾ കസേര കളിക്കാനായി വട്ടംകൂടി നിൽക്കുകയാണ്. മണിയടിക്കുമ്പോൾ കസേരയ്ക്ക് ചുറ്റും ഓടണമെന്നാണ്. എന്നാൽ മണിയടി കേട്ടതും കുട്ടികൾ എല്ലാവരും നാലുപാടും ചിതറി ഓടി. പിന്നെയതൊരു കൂട്ടയോട്ടമായി. രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു. ‘അംഗനവാടി വിട്ടതല്ല മക്കളെ.. കസേരകളി ആണ്..ഇങ്ങോട്ട് വാ’- എന്ന അടികുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Story Highlights: Baby born during lockdown named loki