ബൗളിങ് ഗെയിമിനിടയിലെ കൂൾ നിമിഷങ്ങൾ- മഞ്ജു വാര്യരുടെ രസകരമായ വിഡിയോ

October 19, 2022

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആയിഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിച്ച സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചും ദമാമിൽ വെച്ചായിരുന്നു.

ഇപ്പോഴിതാ, വിദേശത്ത് ബൗളിങ് ഗെയിമിനിടയിലെ കൂൾ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി. രസകരമായ വിഡിയോയിൽ ആർ ജെ മിഥുനും ഒപ്പമുണ്ട്. അതേസമയം, 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവയാണ്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ പുറത്തിവന്നിരുന്നു. ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായാണ് ആയിഷ പ്രേക്ഷകരിലേക്കെത്തുന്നത്.

നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഇന്തോ- അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗൾഫിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും ഒരു കുടുംബചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. സംവിധായകൻ സക്കറിയായാണ് ചിത്രം നിർമിക്കുന്നത്. രസകരമായ ഘടകങ്ങളുള്ള ഒരു കുടുംബ ചിത്രമാണ് ആയിഷ. ഇൻഡോ-അറബ് പശ്ചാത്തലത്തിൽ മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യത്തെ വാണിജ്യ മലയാള സിനിമ കൂടിയാണിത്.

Read Also: “ഓടരുത്, അംഗനവാടി വിട്ടതല്ല മക്കളെ..”; പൊട്ടിച്ചിരി പടർത്തി നിഷ്‌കളങ്കമായ ഒരു ചിതറിയോട്ടം

ആഷിഫ് കക്കോടിയുടെ തിരക്കഥയിൽ നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു, രാധിക, കൃഷ്ണ ശങ്കർ, മോന എന്നിവർക്കൊപ്പം ടുണീഷ്യ, യുഎഇ, ഫിലിപ്പീൻസ്, നൈജീരിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കളും അണിനിരക്കുന്ന ഒരു ഇൻഡോ-അറബ് ചിത്രമാണ് ആയിഷ.

Story highlights- manju warrior bowling game