6000 കടന്ന് രാജ്യത്ത് കൊവിഡ് മരണം

മാസങ്ങളായി ലോകം കൊവിഡ് ഭീതിയിലായിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുമ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്പതിനായിരത്തില് അധികം ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായണ് ഒരു ദിവസം ഇത്രയധികം കൊവിഡ് കേസുകള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യുന്നതും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 260 മരണങ്ങളും ഇന്നലെ മാത്രമായി റിപ്പോര്‍ട്ട് ചെയതു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗം മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നവരുടെ എണ്ണം 6075 ആയി ഉയര്‍ന്നു.
2,16,919 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,04,107 പേര് രോഗത്തില്‍ നിന്നും മുക്തരായി. എന്നാല്‍ 1,06737 പേര് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
Story highlights: Corona virus cases in India latest updates