അഞ്ച് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്കാണ് പുതതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇത് ആദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 5,08,953 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 384 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 15685 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 1,97,387 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 2,95,881 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി.
മഹാരാഷ്ട്ര സംസ്ഥാനത്താണ് കൊവിഡ് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഒന്നര ലക്ഷം കടന്നു രോഗികളുടെ എണ്ണം. 1,52,765 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 7106 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 77,240 പേര്‍ക്ക് ഡല്‍ഹിയിലും രോഗം സ്ഥിരീകരിച്ചു. 2492 ആണ് ഡല്‍ഹിയിലെ മരണനിരക്ക്.
74,622 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 957 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 30095 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 1771 പേര്‍ മരിക്കുകയും ചെയ്തു.
Story highlights: corona Virus Covid 19 Latest Updates in India