സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

June 23, 2020
new Covid cases reported in Kerala

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. 68 വയസ്സായിരുന്നു പ്രായം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 22 ആയി.

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെയാണ് വസന്തകുമാര്‍ മരണപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും ഈ മാസം 10 നാണ് ഇദ്ദേഹം കേരളത്തില്‍ എത്തിയത്.

നിരീക്ഷണത്തിലിരിക്കെ ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. 17-ാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്.

Story highlights: Corona virus death again in Kerala