രാജ്യത്ത് 24 മണിക്കൂറിനിടെ 8000-ല്‍ അധികം കൊവിഡ് രോഗികള്‍
കൊറോണ വൈറസ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. 24 മണിക്കൂറിനിടെ 8000-ല്‍ അധികം ആളുകള്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 230 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 1,90,535 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 91,818 പേര് രോഗമുക്തി നേടിയെങ്കിലും 93,322 പേര് രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുണ്ട്. 5394 പേര്‍ക്ക് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചു.
Read more: ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ; ചാനൽ നമ്പറുകളും, ടൈം ടേബിളും
ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഒന്‍പതാം സ്ഥാനത്തായിരുന്ന ഇന്ത്യ ജര്‍മനിയേയും ഫ്രാന്‍സിനേയും മറികടന്നാണ് രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്ത് എത്തിയത്. അതേസമയം രാജ്യത്ത് ദിവസേന വര്‍ധിച്ചുവരുന്ന കൊവിഡ് കണക്കുകള്‍ ആശങ്കയുയര്‍ത്തുന്നു.
രാജ്യത്ത് മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ 67,655 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2286 മരണവും റിപ്പോട്ട് ചെയ്തു. തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമാണ്. ഇതുവരെ 22,333 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Story highlights: Covid 19 in India latest updates