ഇന്ത്യയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 11,502 പേര്‍ക്ക്‌

June 15, 2020
Covid

രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ വ്യാപനം. കൊവിഡ് രോഗം ഇതുവരേയും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 325 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 9520 പേരാണ് കൊവിഡ് രോഗം മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. 11,502 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു. 1,53,106 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,69,797 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. 107958 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 3950 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം ജീവഹാനി സംഭവിച്ചത്.

23544 പേര്‍ക്ക് ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1477 ആണ് മരണനിരക്ക്. ഡല്‍ഹിയില്‍ 41182 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1327 പേര്‍ ഡല്‍ഹിയില്‍ മരണപ്പെടുകയും ചെയ്തു. 44661 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 435 മരണവും റിപ്പോട്ട് ചെയ്തിട്ടുണ്ട്.

Story highlights: Covid 19 latest updates corona virus in India