‘അടുക്കുവാനായി ഇനി അൽപം അകലാം’; കൊവിഡ് പ്രതിസന്ധി നേരിടാൻ ഊർജം പകർന്ന് പ്രവാസി വീട്ടമ്മമാരുടെ സംഗീത സന്ദേശം- വീഡിയോ
കൊവിഡ് പ്രതിസന്ധിയിൽ നിന്നും മെല്ലെ കരകയറാനുള്ള പരിശ്രമത്തിലാണ് ലോകം. ആശ്വസിക്കാൻ സമയമായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് മനുഷ്യർ. നല്ലൊരു പുലരിക്കും ആത്മവിശ്വാസത്തോടെ പ്രതിസന്ധി ഘട്ടത്തെ നേരിടാനും ഊർജം പകർന്ന് ഒട്ടേറെ ആളുകൾ നൃത്തത്തിലൂടെയും ഗാനത്തിലൂടെയുമെല്ലാം സന്ദേശങ്ങൾ പങ്കുവെച്ചു.
കൊവിഡ് കാലത്ത് ദുബായിലെ നാല് പ്രവാസി വീട്ടമ്മമാർ അവതരിപ്പിച്ച ‘അൽപം അകലാം..അതിലേറെ അടുക്കാം’ എന്ന സംഗീത സന്ദേശം ഇതുപോലെ പ്രതീക്ഷയുടെ കണങ്ങൾ പങ്കുവയ്ക്കുന്നതാണ്.
രശ്മി അജിത്, ലിജി സിബി, ബീന അനിൽ, രഞ്ജിനി രാജേഷ് എന്നീ വീട്ടമ്മമാരാണ് ഗാനത്തിൽ ഭാവങ്ങൾ പകരുന്നത്. ബൈജു രാജിന്റെ വരികൾക്ക് സജീവ് മംഗലത്ത് സംഗീതം പകർന്നിരിക്കുന്നു. എഡിറ്റർ – രജീഷ് സുഗുണൻ, ആലാപനം
ഭരത് സജി കുമാർ, മിക്സിങ് -ബോൾഷി ആർ. എസ്. പ്രവാസലോകത്തും കേരളത്തിലും ഒരുപോലെ ശ്രദ്ധിക്കപെടുകയാണ് ഈ സംഗീത സന്ദേശം.
Story highlights-covid-19 special musical awareness video