ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു
രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. ദിവസേന 8000 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 207615 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്ക് വൈറസ് ബാധ കണ്ടെത്തി. മരണസംഖ്യ 5815 ആയി.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72,000 ലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹിൽ രോഗബാധിതരുടെ എണ്ണം 22132 ആയി. തമിഴ്നാട്ടിൽ 24586 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 197 ആയി. ഗുജറാത്തിൽ 17632 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 1092 ആയി.
കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. 86 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 774 ആയി. 627 പേർ രോഗമുക്തരായി. കേരളത്തിൽ 11 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
Story Highlights: Covid Updates