സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്നാണ് ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ കേരളത്തിലെ സ്ഥിതി രൂക്ഷമാകുകയാണെന്നും രോഗ ലക്ഷണങ്ങൾ ഇല്ലാതെ രോഗബാധിതരാകുന്നതും, ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകൾ ഉണ്ടാകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് 60 പേർക്കാണ് രോഗം ഭേദമായാത്. ഇന്ന് ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 52 പേര്‍ക്കും രോഗം ബാധിച്ചു. രോഗം ബാധിച്ചവരിൽ 71 പേർ വിദേശത്തുനിന്നും എത്തിയവരാണ്. പത്തനംതിട്ട-27, പാലക്കാട് -27 , ആലപ്പുഴ -19, തൃശൂര്‍-14, എറണാകുളം -13, മലപ്പുറം- 11, കോട്ടയം- 8, കോഴിക്കോട് -6, കണ്ണൂര്‍- 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹോട്സ്പോട്ടുകളുടെ എണ്ണം 111 ആയി.
Story highlights: Covid Updates