രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ 19,459 പുതിയ കേസുകൾ
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി. ഇന്നലെ മാത്രം 380 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 16,475 ആയി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ. നിലവിൽ 2,10,120 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3,21,723 പേർ ഇതുവരെ രോഗമുക്തിനേടി.
Read also: പാതിരാ സൂര്യൻ ഉദിക്കുന്ന നാട്; അലാസ്കയിലെ അപൂർവ പ്രതിഭാസത്തിന് പിന്നിൽ
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം സ്ഥിരീകരിച്ചു. 156 മരണവും റിപ്പോർട്ട് ചെയ്തു. 1,64,626 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ ഇന്നലെ മാത്രം 3940 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2889 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Story Highlights: Covid updates India