കൊവിഡ്: സമൂഹവ്യാപനം തടയാം, വീടുകളിൽ സമ്പർക്ക വിലക്കിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സമൂഹവ്യാപനം തടയുക എന്ന ലക്ഷ്യത്തിലാണ് ഇന്ന് അധികൃതരും ആരോഗ്യപ്രവർത്തകരും. വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ദിവസേന നിരവധി ആളുകൾ എത്തുന്നതിനാൽ ജനങ്ങൾ അതീവ ശ്രദ്ധ ചെലുത്തണം. ഈ സമയത്ത് വീടുകളില്‍ സമ്പര്‍ക്ക വിലക്കിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
.
• നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന മുറിയായിരിക്കണം ക്വാറന്‍റൈന് വേണ്ടി തിരഞ്ഞെടുക്കുന്നത്.
• കഴിയുന്നതും മുറി ബാത്ത് അറ്റാച്ച്ഡ് (കക്കൂസ് & കുളിമുറി) ആയിരിക്കണം.
• കൈകൾ സോപ്പിട്ട് കഴുകാൻ സൗകര്യം ഉണ്ടായിരിക്കണം
• വീട്ടിലെ മറ്റ് താമസക്കാർ ഈ മുറിയിൽ കയറാൻ പാടില്ല
• ക്വാറന്‍റൈനിൽ ഉള്ള വ്യക്തി പ്രത്യേകം കിടക്കവിരികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
• ക്വാറന്‍റൈനിൽ ഉള്ള വ്യക്തി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സോപ്പ്/ ഡിറ്റർജന്‍റ് തുടങ്ങിയവ ഉപയോഗിച്ച് സ്വയം വൃത്തിയാക്കുക
• 60 വയസ്സ് കഴിഞ്ഞവരെയും രോഗ സാധ്യത കൂടുതലുള്ളവരെയും ബന്ധു വീടുകളിലേക്കോ അയല്‍ വീടുകളിലേക്കൊ മാറ്റുക.
• നിരീക്ഷണത്തിലെ വ്യക്തിയെ ആരോഗ്യ പ്രവർത്തകർ വിളിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
• രോഗ ലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക
ശ്രദ്ധിക്കുക…ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.
Story Highlights: Covid updates health department