രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു; 24 മണിക്കൂറിനിടെ 16000-നടുത്ത് രോഗികൾ
ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസ് രാജ്യത്ത് ആശങ്ക വർധിപ്പിക്കുകയാണ്, ഇതിനോടകം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 15,968 പേർക്കാണ്. ഒരു ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇതുവരെ 4,56,183 പേർക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 14,476 ആയി. 2,58,685 പേർ ഇതുവരെ രോഗമുക്തരായി.
ഇന്ത്യയിൽ കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥനങ്ങളിലാണ്. അതേസമയം കേരളത്തിൽ ഇന്നലെ മാത്രം 141 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ഒരു ദിവസം രോഗം ബാധിക്കുന്നവരിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
Read also: അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ
രോഗ ലക്ഷണങ്ങൾ ഇല്ലാതെ രോഗബാധിതരാകുന്നതും, ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നതും, സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നതും രാജ്യത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്.
StoryHighlights: Covid Updates In India