രാജ്യത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർധനവ്; മരണസംഖ്യ 8000 കടന്നു

June 11, 2020
covid

രാജ്യത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 9996 പോസിറ്റിവ് കേസുകളും 357 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8102 ആയി. ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,86,579 ആയി.

അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളായി രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലാണ്. 1,41,028 പേർ രോഗമുക്തി നേടി. 1,37,448 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ ആകെ നിരീക്ഷണത്തിലുള്ളത് 2,10,592 പേരാണ്. സംസ്ഥാനത്ത് 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights: Covid updates India