ആഫ്രിക്ക മുതൽ ഏഷ്യവരെ, പിന്നിട്ടത് 16 രാജ്യങ്ങൾ; റെക്കോർഡ് സൃഷ്ടിച്ച് കുയിൽ

cuckoo

ഒരു മാസം കൊണ്ട് 16 രാജ്യങ്ങളും 27 അതിർത്തികളും പിന്നിട്ട് 26000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കുയിൽ വർഗത്തിൽപ്പെട്ട ഓനൺ. കഴിഞ്ഞ വർഷമാണ് ഓനൺ അടക്കമുള്ള അഞ്ച് കുയിലുകളുടെ സഞ്ചാരപദം കണ്ടെത്തുന്നതിനായി ഗവേഷകർ അവയുടെ ശരീരത്തിൽ സാറ്റലൈറ്റ് ടാഗുകൾ ഘടിപ്പിച്ചത്.

കരയിലുള്ള പക്ഷികളിൽ എറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തിയതിന്റെ റെക്കോർഡാണ് ഇതോടെ ഓനൺ നേടിയിരിക്കുന്നത്. കാഴ്ച്ചയിൽ സാധാരണ കുയിലുകളോട് സാമ്യമുള്ള ഈ പക്ഷിയ്ക്ക് ചാരനിറത്തിലുള്ള തൂവലും കാണുന്നുണ്ട്.

Read also: ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം

ഇവയുടെ വാസസ്ഥലമായ സാംബിയയിൽ നിന്നും ഏതാണ്ട് രണ്ട് മാസം മുൻപാണ് ഓനൺ ദേശാടനം ആരംഭിച്ചത്. നിരവധി രാജ്യങ്ങളും കാടുകളും മലകളും സമുദ്രങ്ങളും താണ്ടി ഇപ്പോൾ മംഗോളിയയിൽ എത്തിയിരിക്കുകയാണ് ഓനൺ. ദേശാടത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെയും വിശ്രമമില്ലാതെ നൂറു കണക്കിന് കിലോമിറ്ററുകൾ ഓനൺ സഞ്ചരിച്ചിട്ടുണ്ട്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിലാണ് ഓനൺ പറന്നിരിക്കുന്നത്.

Story Highlights: cuckoo travels 16 countries