ഇത്രയും മനുഷ്യരുണ്ടെങ്കിലും ഇത്തിരി വെള്ളം കുടിക്കണമെങ്കിൽ ഞാൻ തന്നെ വേണം; വെള്ളം കുടിക്കാൻ ടാപ്പ് തുറക്കുന്ന ആന- രസികൻ വീഡിയോ
മൃഗങ്ങളുടെ ചില കൗതുകകരമായ രീതികൾ അമ്പരപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ആനകൾ. കരയിലെ ഏറ്റവും ബുദ്ധിയും വിവേകവുമുള്ള മൃഗം ആനയാണെന്ന് തോന്നും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാൽ.
ആളുകൾ കൂടി നിൽക്കുന്ന ഒരു മൃഗശാലയിലെ കൂടിനുള്ളിൽ നിൽക്കുകയാണ് ആന. അതിനിടയിൽ ആന കൂടിന്റെ കൈവരികൾക്കിടയിലൂടെ തുമ്പിക്കൈ പുറത്തേക്ക് ഇട്ട് പുറത്തുള്ള കുടിവെള്ളത്തിനായുള്ള ടാപ്പ് തുറക്കുകയാണ്.
Elephant opens the tap to drink water….
— Susanta Nanda (@susantananda3) June 6, 2020
Land animal with the largest brain is intelligent too. It has managed to survive by adapting to changes & new habitats over the years🙏
(Let’s be compassionate. Free them from cages & chains. Remember, their corridor is their lifeline) pic.twitter.com/aA1e5GdVGQ
കരയിൽ ഏറ്റവും വലിയ തലച്ചോറുള്ള മൃഗമാണ് ആന. ബുദ്ധി മാത്രമല്ല, സാഹചര്യങ്ങളോട് ഇണങ്ങാനും രീതികൾ പഠിക്കാനും ആനയ്ക്ക് പ്രത്യേക കഴിവുണ്ട്. ആനയ്ക്ക് പതിവായി വെള്ളം തുറന്നു കൊടുക്കുന്ന ടാപ്പ് ആണത്. സ്ഥിരമായി കണ്ട് കണ്ട് ടാപ്പ് സ്വയം തുറക്കാൻ ആന പഠിച്ചെടുത്തു.
Story highlights-Elephant opens the tap to drink water