ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. ഇത് സംബന്ധിച്ച് ഉത്തരവ് നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്.
നിലവിൽ 2020 മാർച്ച് 31 വരെയായിരുന്നു ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി. ഇത് അടുത്ത വർഷം മാർച്ച് 31 വരെയാക്കി. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തിയതി നീട്ടിയത്.
Read also: മടിക്കാതെ വ്യായാമം ചെയ്‌തോളൂ; ഓര്‍മ്മശക്തിയും മെച്ചപ്പെടും
ഇതിനുപുറമെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതിയും നീട്ടിയിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള പുതുക്കിയ തിയതി നവംബർ 30 ആണ്.
Story Highlights: Govt extends last date linking Pan card and Aadhar card