ജീൻസുകൾ രൂപം മാറി ചെടിച്ചെട്ടികൾ ആയപ്പോൾ; കൗതുകചിത്രം
ഉപയോഗശൂന്യമായ ജീൻസുകൾ രൂപമാറ്റം വന്ന് ചെടിച്ചെട്ടികളായതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലോക്ക് ഡൗൺ കാലത്തെ ക്രിയേറ്റിവിറ്റിയുടെ നിരവധി ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പഴയ ജീൻസുകൾക്കുള്ളിൽ ചെടികൾ നട്ട് വളരെ മനോഹരമായി അലങ്കരിച്ചിരുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
ജീൻസിന്റെ അടിഭാഗം കെട്ടുകയോ, തുന്നുകയോ ചെയ്ത ശേഷം അതിൽ മണ്ണ് നിറച്ചാണ് ചെടികൾ നടുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ ആദ്യ കാഴ്ച്ചയിൽ പൂന്തോട്ടത്തിൽ ഒരാൾ നിൽക്കുന്നതാണെന്നെ തോന്നുകയുള്ളൂ. വിദേശ രാജ്യങ്ങളിൽ മിക്കയിടങ്ങളിലും ഇത്തരത്തിൽ ചെടികൾ നാടാറുണ്ടത്രെ. ജീൻസിൽ ഇഷ്ടാനുസരണം ചെടികൾ നടാം. മനോഹരമായ രീതിയിൽ ജീൻസ് അലങ്കരിച്ചശേഷം ചെടികൾ നടാവുന്നതാണ്.
Read also: വിഷാദരോഗവും ആരോഗ്യ പ്രശ്നങ്ങളും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അതേസമയം ധാരാളം വെള്ളവും വളവും ആവശ്യമില്ലാത്ത, പടർന്നുപന്തലിക്കാത്ത ചെടികളാണ് ജീൻസിൽ നട്ട് വളർത്തേണ്ടത്.
StoryHighlights : Jeans gardening