ഒറ്റ നോട്ടത്തിൽ നല്ല മൊരിഞ്ഞ ദോശ- ട്വിറ്ററിൽ രസകരമായ ചർച്ചകൾക്ക് തിരികൊളുത്തി വ്യാഴത്തിന്റെ ചിത്രം
ചില രസകരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയൊരുക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധേയമാകുകയാണ് വ്യാഴത്തിന്റെ ചിത്രം. വ്യാഴത്തിന്റെ താഴ്ഭാഗത്തുനിന്നും പകർത്തിയ ചിത്രം കണ്ടാൽ നല്ല മൊരിഞ്ഞ ദോശ പോലെ തോന്നും. ദോശയുമായുള്ള സാദൃശ്യമാണ് വ്യാഴത്തെ ഇപ്പോൾ ട്വിറ്ററിൽ ചർച്ചയാക്കിയത്.
നാസയുടെ കസ്സിനി സ്പേസ് ക്രാഫ്റ്റ് 2000 ൽ പകർത്തിയ വ്യാഴത്തിന്റെ ചിത്രമാണിത്. നല്ല നെയ്യിൽ മൊരിഞ്ഞ ദോശയുമായുള്ള താരതമ്യവും ചൂട് സംബറിനൊപ്പം ദോശ കഴിക്കുന്ന അനുഭവവും വരെ ഈ ചിത്രം ട്വിറ്റർ ഉപയോക്താക്കളെ കൊണ്ടെത്തിച്ചു.
Who else thinks it’s a sizzling Dosa about to be smeared with some butter and loaded with a chunk of bhaji stuffing before being turned over and served with hot Sambhar and coconut chutney. https://t.co/V4N5X2e2og
— agracadabra (@agracadabra) June 27, 2020
Read More: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞ ഗ്രാമത്തിൽ 800 പേർക്ക് തൊഴിൽ നൽകി മാതൃകയായി ഒരു കളക്ടർ
രസകരമായ ചർച്ചകളുമായി വ്യാഴം, ട്രെൻഡിങ് ആകുകയാണ്. ഈ ചിത്രം കണ്ട് ദോശ കഴിക്കാൻ കൊതി തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. അത്ര രസകരമാണ് വ്യാഴത്തിന്റെ താഴെ നിന്നുള്ള കാഴ്ച.
Story highlights-Jupiter resembles dossa