‘ഓമലേ പൊന്നോമലേ…’; സ്നേഹവും നൊമ്പരവും നിറച്ച് പെന്‍ഗ്വിനിലെ ആദ്യ ഗാനം
ആസ്വാക ഹൃദയങ്ങളിലേയ്ക്ക് ഒരു നേര്‍ത്ത മഴനൂല് പോലെ പെയ്തിറങ്ങുകയാണ് പെന്ഗ്വിന് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പെന്ഗ്വിന്. ചിത്രത്തിലെ ഓമലേ പൊന്നോമലേ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
സ്നേഹത്തിന്റെ ആര്‍ദ്രതയും വിരഹത്തിന്റെ നൊമ്പരവുമെല്ലാം ഇഴചേര്‍ന്നുകിടക്കുന്നുണ്ട് ഈ പാട്ടില്‍. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണന് സംഗീതം പകര്‍ന്നിരിക്കുന്നു. സുഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിയ്ക്കുന്നതും.
Read more: മാസ് ലുക്കില്‍ സുരേഷ് ഗോപി; 250-ാം ചിത്രം ഒരുങ്ങുന്നു
സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് പെന്ഗ്വിന്. കീര്‍ത്തി സുരേഷിനൊപ്പം മദംപട്ടി രംഗരാജ്, ലിംഗ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഈശ്വര്‍ കാര്‍ത്തിക്ക് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ്, സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്.
Story highlights: Keerthy Suresh Penguin Omale Malayalam Lyric